സൗദിയില്‍ മരണപ്പെട്ട കെ.വി രാജീവന്റെ(57)ശവസംസ്കാരം നാളെ
ധര്‍മ്മശാല: സൗദിയില്‍ മരണപ്പെട്ട കെ.വി രാജീവന്റെ(57)ശവസംസ്കാരം നാളെ നടക്കും. (8.7.24 ന് തിങ്കളാഴ്ച്ച).

രാവിലെ 10 മണിക്ക് പുന്നങ്ങളങ്ങര കുറുക്കന് ചാല് ശ്മാശാനത്തിലാണ് സംസ്ക്കാരം.
ജൂണ്‍-15 ന് സൗദി അറേബ്യയിലെ ഹയലില്‍ ഹൃദയസ്തംഭനം മൂലമാണ് രാജീവന് മരണപ്പെട്ടത്.
ധര്‍മ്മശാല നായനാര്‍ നഗറില്‍ പരേതനായ കെ.വി.ഗോപാലന്റെയും സി.ശാന്തയുടെയും മകനാണ്.
ഭാര്യ: ഇ.രത്നമണി.
മക്കള്‍: ജിഷ്ണുരാജ് (ഇസെഡ് ഇന്റീരിയോ, വളപട്ടണം) ജിയരാജ്.(വിദ്യാര്‍ത്ഥിനി, സ്റ്റെംസ് കോളേജ് മൊറാഴ ).
സഹോദരങ്ങള്‍: വല്ലി(കടമ്പേരി), ഗീത(ചെറുകുന്ന്), റീന (കോള്‍തുരുത്തി) പ്രീത (പനങ്കാവ് ) കെ.വി.പ്രശാന്തന്(എഒഇ പറശ്ശിനിക്കടവ്).
