സ്‌ക്കൂള്‍ ഓഫീസില്‍ നിന്ന് 40 മുട്ടകള്‍ മോഷ്ടിച്ചു.
കണ്ണപുരം: സ്‌ക്കൂള്‍ ഓഫീസ് കുത്തിത്തുറന്ന കള്ളന്‍ 40 മുട്ടകള്‍ മോഷ്ടിച്ചു.
ഡയറിയില്‍ സൂക്ഷിച്ച 1800 രൂപയും ഭണ്ഡാരം പൊളിച്ച തുകയും ഉള്‍പ്പെടെ 2500 രൂപയുടെ മുതസലുകള്‍ നഷ്ടപ്പെട്ടു.
ചെറുകുന്ന് പള്ളിക്കരയിലെ എ.ഡി.എല്‍.പി സ്‌ക്കൂളിലാണ് കവര്‍ച്ച നടന്നത്.
ജൂലൈ 15 നും 18 ന് രാത്രി 7.15 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് മുഖ്യാധ്യാപിക പി.ജെ.രേഖ ജെയ്‌സി കണ്ണപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സ്‌ക്കൂളില്‍ കുട്ടികള്‍ക്ക് പാകം ചെയ്ത് നല്‍കനായി സൂക്ഷിച്ച മുട്ടകളാണ് മോഷ്ടിച്ചത്.