ഊമക്കുയിലിന്റെ 41-ാം പിറന്നാള്‍ ആഗസ്റ്റ്-19.
പാട്ടുകള്‍ കൊണ്ട് മാത്രം സൂപ്പര്‍ഹിറ്റായി സിനിമകളിലൊന്നാണ് ബാലുമഹേന്ദ്ര ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഓളങ്ങള്‍.
ഒ.എന്‍.വി-ഇളയരാജ ടീമിന്റെ കുളിരാടുന്നു മാനത്ത്, തുമ്പീവാ തുമ്പക്കുടത്തില്‍, വേഴാമ്പല്‍ കേഴും വേനല്‍ കുടീരം എന്നീ ഗാനങ്ങള്‍ ഇന്നും ഒരു ഗൃഹാതുരത്വം പോലെ മലയാളിയുടെ മനസിലുണ്ട്.
അമോല്‍പാലേക്കര്‍, പൂര്‍ണ്ണിമ ജയറാം, ബേബിഅഞ്ജു എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തിയത്.
സൂപ്പര്‍ഹിറ്റായി മാറിയ ഈ സിനിമക്ക് ശേഷം 1983 ല്‍ പ്രക്കാട്ട് ഫിലിംസ് നിര്‍മ്മിച്ച രണ്ടാമത്തെ സിനിമയാണ് ആഗസ്ത്-19 ന് 41 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഊമക്കുയില്‍.
വൈ.ജി.മഹേന്ദ്രന്‍, പൂര്‍ണ്ണിമ ജയറാം, അടൂര്‍ഭാസി, ജഗതി ശ്രീകുമാര്‍, അരുണ എന്നിവരാണ് താരങ്ങള്‍.
ഈ സിനിമയിലും ഒ.എന്‍.വി-മധു ആലപ്പുഴ എന്നിവര്‍ എഴുതിയ മികച്ച ഗാനങ്ങളുണ്ടെങ്കിലും ഓളങ്ങള്‍ പോലെ അവ ഹിറ്റുകളായില്ല.
അവസാന രംഗത്ത് പ്രേക്ഷകരെ ഞെട്ടിക്കുന്ന ക്ലൈമാക്‌സായിട്ടുകൂടി സിനിമ ഹിറ്റായില്ല.
പക്ഷെ, ബാലുമഹേന്ദ്ര മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും മികച്ച സിനിമയുടെ സ്ഥാനത്തുതന്നെയാണ് ഊമക്കുയിലിന്റെ സ്ഥാനം.
ബാലുമഹേന്ദ്രയുടെ കഥക്ക് ജോണ്‍പോളാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.
ക്യാമറ-ബാലുമഹേന്ദ്ര, എഡിറ്റര്‍-ഡി.വാസു. പരസ്യം-പി.എന്‍.മേനോന്‍. സെഞ്ച്വറിഫിലിംസായിരുന്നു വിതരണക്കാര്‍.
ഗാനങ്ങള്‍-
ഓര്‍മ്മകളായ് കൂടേവരൂ-
താഴമ്പൂതാലി- നിന്റെ താഴമ്പൂതാലി-
കാറ്റേ കാറ്റേ-
ചക്രവാളനീലിമ-