വിദ്വേഷ പ്രചാരണം നടത്താന്‍ യഥാര്‍ത്ഥ ഹിന്ദുവിന് സാധ്യമല്ല: വിജയ് നീലകണ്ഠന്‍

തളിപ്പറമ്പ്: പരസ്പരം സഹകരിച്ച് ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് സനാതന ധര്‍മ്മവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ഒരു യഥാര്‍ത്ഥ ഹിന്ദുവിന് വിദ്വേഷ പ്രചാരണത്തിന് കഴിയില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന വെറുപ്പിനെതിരെ സൗഹൃദകേരളം എന്ന പ്രമേയത്തില്‍ വിസ്ഡം സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹംപറഞ്ഞ ഈ അഭിപ്രായം തടിച്ചുകൂടിയ ജനാവലി ആവേശത്തോടെ സ്വീകരിച്ചു.

മനുഷ്യരെ വര്‍ഗീയതയുടെ പേരില്‍ തമ്മിലടിപ്പിക്കുന്നവരെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അദ്ദേഹം തുടര്‍ന്നു.

സാഹോദര്യവും, മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തണം. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നവരോട് മൃദു സമീപനം സ്വീകരിക്കുന്നതും, വോട്ട് ബാങ്ക് ലക്ഷ്യമാക്കി നിലപാട്

സ്വികരിക്കുന്നതും കടുത്ത അനീതിയാണെന്നും സമുദായിക സൗഹാര്‍ദാന്തരീക്ഷം ഊട്ടി ഉറപ്പിക്കാന്‍ അതാത് പ്രദേശങ്ങളിലെ നിസ്വാര്‍ത്ഥ മനോഭാവത്തില്‍ സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറക്കണമെന്നും ആവശ്യപ്പെട്ടു.

വെറുപ്പിനെതിരെ സൗഹൃദ കേരളം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമത്തില്‍ വിസ്ഡം ജില്ലാ ജോ:സെക്രട്ടറി അബൂബക്കര്‍ മുട്ടം അദ്ധ്യക്ഷത വഹിച്ചു.

മാനവ സൗഹൃദ സംഗമം വിസ്ഡം ജില്ലാ പ്രസിഡണ്ട് നാസര്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണന്‍, തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ഡലം സെക്രട്ടറി പി.കെ.ഹാഷിം, ജോ: സെക്രട്ടറി കെ.പി.ഹനീഫ പ്രസംഗിച്ചു.