സ്‌കൂളില്‍ നിന്ന് 50,000 രൂപ വിലവരുന്ന എല്‍.ഇ.ഡി.ടി.വി.മോഷണം പോയി-

പരിയാരം: സ്‌കൂളില്‍ നിന്നും 50,000 രൂപ വിലമതിക്കുന്ന എല്‍.ഇ.ഡി ടി.വി.മോഷ്ടിച്ചു.

പരിയാരം ഇരിങ്ങല്‍ യു.പി.സ്‌കൂളിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് മോണം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.

ജയിംസ്മാത്യു എം.എല്‍.എ ആയിരുന്നപ്പോള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകല്‍ തുടങ്ങുന്നതിനായി സ്‌കൂളിന് അനുവദിച്ച ഒന്‍പത് എല്‍.ഇ.ഡി ടിവികളില്‍ ഒന്നാണിത്.

സ്‌കൂളിന്റെ അറ്റകുറ്റപ്പണികല്‍ക്കായി അടുത്ത നാളുകളില്‍ ചില അതിഥിതൊഴിലാളികള്‍ സ്‌കൂളില്‍ താമസിച്ചിരുന്നു.

ഇവരിലാരെങ്കിലും മോഷ്ടിച്ചതായാണ് സംശയമെന്ന് പോലീസ് പറയുന്നു.

മുഖ്യാധ്യാപിക കെ.പി.ജയശ്രീയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.