കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്.
കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്.
എതിര്‍സ്ഥാനാര്‍ത്ഥി കൊടിയില്‍ മുഹമ്മദ്കുഞ്ഞിയെയാണ് നിലവിലുള്ള പ്രസിഡന്റ് കെ.എസ്.റിയാസ് പരാജയപ്പെടുത്തിയത്.
ആരെയുള്ള 1336 വോട്ടര്‍മാരില്‍ 1013 പേരാണ് വോട്ട് ചെയ്തത്.
28 വോട്ട് അസാധുവായി.
കെ.എസ്.റിയാസിന് 656 വോട്ടും കൊടിയില്‍ മുഹമ്മദ്കുഞ്ഞിക്ക് 321 വോട്ടും ലഭിച്ചു.
തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് റിയാസ് തളിപ്പറമ്പിലെ വ്യാപാരികളുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.
അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ 10 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനമാണ് റിയാസിനെ വീണ്ടും പ്രസിഡന്റ് പദവിയില്‍ നിലനിര്‍ത്തിയത്.
തളിപ്പറമ്പ്: വാടകക്ക് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെതിരെ പാര്‍ലെമന്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജന.സെക്രട്ടെറി ദേവസ്യ മേച്ചേരി. തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗവും തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസ്ഥാപിതമായ നിയമങ്ങള്‍ അനുസരിച്ച് വ്യാപാരം നടത്തുന്നവരെ ഉദ്യോഗ്‌സഥര്‍ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണുര്‍ ജില്ലാ ജന. സെക്രട്ടറി പി.ബാസിത് മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു. കെ.യു.വിജയകുമാര്‍, സോണി അബ്ദുറഹ്മാന്‍, പ്രദീപ് കുമാര്‍, എം.എ.മുനീര്‍, പി.പി.മുഹമ്മദ് നിസാര്‍, പി.വി.അബ്ദുള്ള, നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.