ടാഗോര്‍ വിദ്യാനികേതന്‍-കാമ്പസ് റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കും: കെ.സുധാകരന്‍ എം.പി.
തളിപ്പറമ്പ: ടാഗോര്‍ വിദ്യാനികേതന്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കുള്ള കാമ്പസ് റോഡ് നവീകരണ പ്രവൃത്തി എം.പി.ഫണ്ട് ഉപയോഗിച്ചുകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ടാഗോര്‍ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കണ്ണൂര്‍ ലോക്‌സഭാംഗം കെ.സുധാകരന്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ പഠനത്തെ സംബന്ധിച്ചുള്ള ഏത് തടസ്സവും നിലനിര്‍ത്തില്ലെന്നും സാധ്യമായവ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അറിയിച്ചു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദഘാടന സമ്മേളനത്തില്‍ തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡണ്ട് ഡോ.എം.രവീന്ദ്രനാഥ്, തളിപ്പറമ്പ് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.രജില, തളിപ്പറമ്പ് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ കെ.പി.ഖദീജ, സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് എം ബിജുമോഹന്‍,
എസ്.എം.സി. ചെയര്‍മാന്‍ പി.രാജേഷ്, മദര്‍ പി.ടി.എ. പ്രസിഡണ്ട് പി.വി.ജയനമോള്‍, സ്‌കൂള്‍ പി.ടി.എ. വൈസ് പ്രസിഡണ്ട് എന്‍ വി രാമചന്ദ്രന്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ കെ.ഗീത, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ആനന്ദന്‍എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജി ജോണ്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ജെ. അലോഷ്യസ് നന്ദിയും പറഞ്ഞു.