മദ്യം-മയക്കുമരുന്ന്–24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് തല സ്പെഷ്യല്‍ കണ്ട്രോള് റൂം തുറന്നു.
തളിപ്പറമ്പ്: ക്രിസ്തുമസ് പുതുവത്സരകാലയളവില് മദ്യം മയക്കുമരുന്ന് പോലുള്ള ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിനായി തളിപ്പറമ്പ
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രികരിച്ച് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീരാഗ് കൃഷ്ണ .ബി കെ യുടെ നേതൃത്വത്തില്‍ 24 മണിക്കൂറും താലൂക്ക് തല സ്ട്രൈക്കിംങ്ങ്
ഫോഴ്സ് കണ്ട്രോള് റൂം തുറന്നു പ്രവര്‍ത്തനമാരംഭിച്ചു .
തളിപ്പറമ്പ പയ്യന്നൂര്‍ താലൂക്കുകളിലായി തളിപ്പറമ്പ ശ്രീകണ്ഠാപുരം ആലക്കോട് പയ്യന്നൂര്‍ റേഞ്ച് പരിധികളാണ് തളിപ്പറമ്പ സര്‍ക്കിള്‍ ഓഫീസിന്റെ പരിധിയില്‍ വരുന്നത് .
ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി അമിതമായ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപ്പയോഗവും വിപണനവും തടയുകയാണ് കണ്ട്രോള് റൂമിന്റെ പ്രധാനലക്ഷ്യം.
.ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കാം. തളിപ്പറമ്പ് സര്‍ക്കിള്‍ ഓഫീസ് ലാന്‍ഡ് ഫോണ്‍ നമ്പര്‍ : 04602201020 ശ്രീരാഗ് കൃഷ്ണ ബി.കെ. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ : മൊബൈല്‍ നമ്പര്‍ .9447904227 .തളിപ്പറമ്പ എക്സൈസ് റേഞ്ച് ഓഫീസ് ലാന്‍ഡ് ഫോണ്‍ : 04602203960 . രാമചന്ദ്രന് ടി. വി എക്സൈസ് ഇന്‍സ്പെക്ടര്‍ മൊബൈല്‍ . 9495688046 .പയ്യന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസ് ലാന്‍ഡ് ഫോണ്‍ : 04985202340 . വൈശാഖ് എന്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ മൊബൈല്‍ .ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസ് ലാന്‍ഡ് ഫോണ്‍ . 04602256797 . ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസ് ലാന്‍ഡ് ഫോണ്‍ . 04602932697 .