മൂത്തേടത്ത് എച്ച്.എസ്.എസിലെ ഡോക്ടറേറ്റ് നേടിയ അധ്യാപകരെ പി.ടി.എ അനുമോദിച്ചു.

തളിപ്പറമ്പ്: ഡോക്ടറേറ്റ് നേടിയ അധ്യാപകരെ തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

ലൈംഗികതയുടെ പ്രതിനിധാനവും രാഷ്ട്രീയവും മലയാള കഥകളില്‍ ‘1990ന് ശേഷമുള്ള കഥകളെ അടിസ്ഥാനമാക്കി ഒരു പഠനം )എന്ന വിഷയത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഇ.വി.പ്രദീപ്കുമാര്‍,

ശ്രീശങ്കരാചര്യ സംസ്‌കൃത സര്‍വകലാശാല മലയാവിഭാഗം മേധാവി ഡോ.വി.ലിസിമാത്യുവിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

ഇംഗ്ലീഷില്‍ ഡോക്ടറേറ്റ് നേടിയ എ.ദേവിക എന്നിവരെയാണ് അനുമോദിച്ചത്. ശശീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

പയ്യന്നൂര്‍ സ്വദേശിയായ പ്രദീപ്കുമാറിന് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദും

എ.ദേവികക്ക് പ്രിന്‍സിപ്പാള്‍ പി.ഗീതയും ഉപഹാരങ്ങള്‍ നല്‍കി.

മൂത്തേടത്ത് സ്‌കൂളിന്റെ  ചരിത്രത്തില്‍  ആദ്യമായിട്ടാണ് രണ്ട് അദ്യാപകര്‍ക്ക് ഒരേസമയം ഡോക്ടറേറ്റ് ലഭിക്കുന്നത്.