പൊട്ടക്കിണറ്റില്‍ വീണ ഗര്‍ഭിണിയായ ആടിനെ ആഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: പൊട്ടക്കിണറ്റില്‍ വീണ ഗര്‍ഭിണിയായ ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 4.30 ന് മയ്യില്‍ കണ്ടക്കൈയിലാണ് സംഭവം.
കരിയില്‍ വീട്ടില്‍ നാരായണന്റെ ആടാണ് വീടിന് സമീപത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ വീണത്.
വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നിരക്ഷാസേനയിലെ ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍ നവീന്‍കുമാറാണ് കിണറ്റിലിറങ്ങി ആടിനെ രക്ഷപ്പെടുത്തിയത്.
അസി.സ്റ്റേഷന്‍ ഓഫീസര്‍ ഫിലിപ്പ്മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍മാരായ ഉമേഷ്‌കുമാര്‍, ശ്രീകാന്ത്, ചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.