ജനങ്ങളെ പമ്പരവിഡ്ഡികളാക്കാന്‍ തളിപ്പറമ്പില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം
തളിപ്പറമ്പ്: ജനങ്ങളെ പമ്പരവിഡ്ഡികളാക്കാന്‍ തളിപ്പറമ്പില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം.

ദേശീയപാതയില്‍ നബ്രാസ് കോംപ്ലക്സിന്റെ താഴെ
നിലയില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എം കൗണ്ടറില്‍ മൂന്ന് എ.ടി.എം മെഷീനുകള്‍ ഉണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ല.
എന്തിന് വേണ്ടി, ആര്‍ക്കുവേണ്ടിയാണ് എസ്.ബി.ഐ ആ എ.ടി.എം തുറന്നുവെച്ചിരിക്കുന്നതെന്ന് മനസിലാവുന്നില്ല.
ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഏക എ.ടി.എം ആയതിനാല്‍ നിരവധിപേരാണ് നിത്യവും ഇവിടെ എത്തുന്നത്.
ആളുകളെ പറ്റിക്കുന്ന ഈ കൗണ്ടര്‍ നന്നായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടച്ചുപൂട്ടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
