100 രൂപ മുടക്കി രജിസ്‌ട്രേഷന്‍ എടുത്തില്ലെങ്കില്‍ പത്ത് ലക്ഷം രൂപ വരെ പിഴ വന്നേക്കാം-

തളിപ്പറമ്പ്: നൂറുരൂപ ചെലവിട്ട് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കാത്ത വ്യാപാരികള്‍ 10 ലക്ഷം രൂപവരെ പിഴ നല്‍കേണ്ടി വരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഫോസ്റ്റാക്ക് ട്രെയിനര്‍ സഞ്ജുപീറ്റര്‍.

കണ്ണൂര്‍ ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പ് തളിപ്പറമ്പ് സര്‍ക്കിളിന്റെയും മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും സംയുക്തഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷ പരിശീലനപരിപാടിയില്‍ നടന്ന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യവസ്തുക്കളും പഴങ്ങളും കൈകാര്യംചെയ്യുന്നവര്‍ എടുക്കേണ്ട മുന്‍കരുതലുകളും കടകളില്‍ നടത്തേണ്ട ശുചീകരണങ്ങളും ക്രമീകരണങ്ങളും ക്ലാസില്‍ വിശദീകരിച്ചു.

വെജിറ്റബിള്‍-ഫ്രൂട്ട്‌സ് വ്യാപാരികള്‍ക്ക് വേണ്ടിയാണ് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചത്.

ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ മുസ്തഫ പാമ്പുരുത്തി ഉദ്ഘാടനം ചെയ്തു.

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് അധ്യക്ഷതവയിച്ചു.

ഫോസ്റ്റാക് ട്രെയിനര്‍ സഞ്ജു പീറ്റര്‍ ക്ലാസെടുത്തു.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രീഷ, രമ്യ എന്നിവര്‍ പ്രസംഗിച്ചു.

വ്യാപാരികളുടെ സംശയങ്ങളും നിയമ ഭേദഗതിയില്‍ വ്യാപാരികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും നല്‍കി.

ജന. സെക്രട്ടറി വി. താജുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു.