തളിപ്പറമ്പ്മുസ്ലിംലീഗ് ഓഫീസ് പ്രവര്‍ത്തകര്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: മുസ്‌ലീം ലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്‍കൈയ്യെടുക്കാത്ത നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടനം നടത്തി.

മുതിര്‍ന്ന ലീഗ് പ്രവര്‍ത്തകരാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

തൗഹീദ് മസ്ജിദിന് സമീപം 12 വര്‍ഷം മുമ്പ് കേന്ദ്ര സഹമന്ത്രിയും ലീഗ് പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിപൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെ ഉദ്ഘാടനം നടത്തിയിരുന്നില്ല.

രണ്ട് മാസം മുമ്പ് ജില്ലാ നേതൃത്വം ഇടപെട്ട് ഉടന്‍ ഉദ്ഘാടനം നടത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.

ഈ സാഹചര്യത്തിലാണ് ഇന്നലെ ലീഗ് പ്രവര്‍ത്തകര്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ കൊണ്ട് ഉദ്ഘാടനം നടത്തിയത്
ഓഫിസ് ഉദ്ഘാടനം കുഞ്ചി ഇബ്രാഹിം നിര്‍വ്വഹിച്ചു.

ഇണ്ടുക്കന്‍ മൊയ്തു, കൊടി ഉയര്‍ത്തി.

കൊങ്ങായി മുസ്തഫ ജനസേവാ കേന്ദ്രം യു.എം.ഹംസ നിര്‍വ്വഹിച്ചു.

ഹബീബ് റഹ്മാന്‍ കോണ്‍ഫ്രന്‍സ് ഹാള്‍ ലഡു അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

എംഎ സത്താര്‍ ലൈബ്രറി ആന്‍ഡ് കെ.വി.എം.കുഞ്ഞി റീഡിങ് റൂം കുന്നോന്‍ കെ.പി.മൊയ്തീന്‍ ഉ്ദഘാടനം ചെയ്തു.