2022 ജനുവരി ഒന്നിന് 100 പുതിയ വായനശാലകള്‍ ആരംഭിക്കും-പുതുചരിത്രം രചിച്ച് സി.പി.എം ജില്ലാ സമ്മേളനത്തിന് സമാപനം-
കരിമ്പം.കെ.പി.രാജീവന്‍
പഴയങ്ങാടി: ഈ വര്‍ഷം ജനുവരി ഒന്നിന് 100 പുതിയ വായനശാലകള്‍ സ്ഥാപിക്കാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം തീരുമാനിച്ചു.
അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ലഹരിക്കെതിരെയും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.
ഐ.ആര്‍.പി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. കലാ
കായിക രംഗങ്ങള്‍ കൂടുതല്‍ ചലനാത്മകമാക്കും.
ഇത്തരത്തില്‍ 27 കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സമ്മേളനം തീരുമാനിച്ചു.
ഏഴിമലയില്‍ നിന്ന് വാഗമണിലേക്ക് പ്രത്യേക റോഡ് നിര്‍മ്മിക്കണമെന്നും കണ്ണൂര്‍ ജില്ലയിലെ റെയില്‍വെ അവഗണന അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇത് ഉള്‍പ്പെടെ 21 പ്രമേയങ്ങള്‍ അംഗീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് സി.പി.എം.ജില്ലാ സമ്മേളനം.
ക്വട്ടേഷന്‍ സംഘങ്ങളെ സഹായിക്കുന്ന ഒരു പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും, ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പച്ച നുണയാണെന്നും സമ്മേളനം വ്യക്തമാക്കി.
ക്വട്ടേഷന്‍ സാമുഹ്യ തിന്മയാണ്ഇത്തരം ചര്‍ച്ചകള്‍ വളച്ചൊടിച്ച് കൊടുത്തത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ്.
23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന കണ്ണൂര്‍ ജില്ലാ സമ്മേളനം ജില്ലയുടെ ചരിത്രത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും നടത്താത്ത വിധത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ സംഭവ ബഹുലമായി.
ഐതിഹാസിക വിജയമായ സമ്മേളനത്തിന്റെ ഭാഗമായി 31 അനുബന്ധ പരിപാടികള്‍ നടത്തി. 42 ശില്‍പങ്ങളും നിരവധി ചിത്രങ്ങളും ഒരുക്കി.
പരിസ്ഥിതി മേഖലയില്‍ വണ്ണാത്തിപ്പുഴ ശുചീകരിച്ച് പുതിയ ചരിത്രം രചിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകമേളയില്‍ 11 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വില്‍പ്പന നടത്തിയത്.
ജില്ലാ സെക്രട്ടേറിയറ്റില്‍ ആദ്യമായി വനിതാ പ്രാതിനിധ്യം. 14 മുതിര്‍ന്ന നേതാക്കളെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി.
പുതുതായി 11 പേരെ ഉള്‍പ്പെടുത്തി. വനിത-യുവജന-ന്യൂനപക്ഷ-ആദിവാസി പ്രാതിനിധ്യം ഉറപ്പുവരുത്തി.
സംസ്ഥാന സമ്മേളന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 46 പേരില്‍ 9 വനിതകള്‍.
എങ്ങനെയായിരിക്കണം ഒരു ജില്ലാ സമ്മേളനം എന്നതിന് എരിപുരം സമ്മേളനത്തേക്കാള്‍ വലിയൊരു മാതൃകയില്ലെന്ന് ഉറപ്പിച്ചാണ് മൂന്ന് ദിവസത്തെ ചുവപ്പ് മാമാങ്കം സമാപിച്ചത്.