പാവം നമ്മുടെ ചൂലേന്തിയ കാക്ക-നഗരസഭയില്‍ ആണുങ്ങളില്ലേ-?

തളിപ്പറമ്പ്: ശുചിത്വമിഷന്റെ അടയാളമായ ചൂലേന്തിയകാക്കയുടെ നെഞ്ചില്‍ തന്നെ മാലിന്യനിക്ഷേപം.

ആരും ചോദിക്കാനില്ല, തളിപ്പറമ്പ് ദേശീയ പാതയോരത്ത് ടൗണ്‍സ്‌ക്വയറിന് പിറകില്‍ നഗരസഭ സ്ഥാപിച്ച ചൂലേന്തിയ കാക്കയുടെ പ്രതിമക്കാണ് ഈ ദുര്‍ഗതി.

ഉത്തരേന്ത്യയില്‍ നിന്നും കൃസ്തുമസ് സാധനങ്ങള്‍ വില്‍ക്കാനെത്തിയ നാടോടികളാണ് ഈ സ്ഥലം കയ്യേറി തങ്ങളുടെ മാലിന്യങ്ങള്‍ മുഴുവന്‍ സൂക്ഷിച്ചിരിക്കുന്നത്.

ഇവര്‍ മുറുക്കിത്തുപ്പുന്നതും ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നതും ഇവിടെതന്നെയാണ്.

നഗരസഭാ അധികൃതര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നുപോലുമില്ല.

ശുചിത്വസന്ദേശം വിളംബരം ചെയ്യുന്ന ചൂലേന്തിയ കാക്കയുടെ പ്രതിമക്ക് സമീപം തന്നെ വേണോ ഈ മാലിന്യനിക്ഷേപം എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

പക്ഷെ, ആരുണ്ട് മറുപടിപറയാന്‍.

ഉദ്ഘാടനവേളയില്‍ ഇത് മനോഹരമായി സംരക്ഷിക്കുമെന്ന് അന്നത്തെ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് പറഞ്ഞിരുന്നതാണെങ്കിലും ഒന്നും ഉണ്ടായില്ല.