റെഡ്സ്റ്റാര്‍ കൊവ്വല്‍ 38-ാം വാര്‍ഷികാഘോഷം

പരിയാരം: റെഡ്സ്റ്റാര്‍ കൊവ്വല്‍ 38-ാം വാര്‍ഷികാഘോഷം എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.

പി.രാജേഷ് പണിക്കര്‍ അണ്ടോള്‍, കൊടക്കാട് ജനാര്‍ദ്ദനന്‍ പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുമാരനാശന്റെ ചിന്താവിഷ്ടയയായ സീതയെ വിഷയമാക്കി മറത്ത് കളിയും, റെഡ് സ്റ്റാര്‍ വനിത വേദിയുടെ കേരള നവോത്ഥാന പൂരക്കളിയും അരങ്ങേറി.

ചടങ്ങില്‍ വെച്ച് പൂരക്കളി പരിശീലിപ്പിച്ച കെ.കെ.ആര്‍.വെങ്ങര, സുരേഷ് പരവന്തട്ട എന്നിവരെയും ഡോ.രാജേഷ് കടന്നപ്പള്ളി, പ്രണവ് പെരുവാമ്പ എന്നിവരെയും എം.എല്‍.എ ഉപഹാരം നല്‍കി അനുമോദിച്ചു.

ഡോ:കെ എച്ച് സുബ്രമണ്യന്‍, ഐ.വി.ശിവരാമന്‍, സി. എം.വേണുഗോപാലന്‍, വി.രമേശന്‍, കൃഷ്ണന്‍ നടുവലത്ത്, യു.സുരേഷ്, എ.നിഷാന്ത്, എം.പി.ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.

സാംസ്‌കാരിക സമ്മേളനം മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.

പി.പി.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു.

ടി.രമേശന്‍, യു.രാധ, എ.വി.മണിപ്രസാദ്, പപ്പന്‍ ചെറുതാഴം, പി.വി. രാഘവന്‍, കെ.മനോജ്, നിവേദ് ചന്ദ്രന്‍, ടി.പി.സീമ, ഒ.കെ.ബൈജു എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ക്ലബ്ബ് പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും മാനന്തവാടി രാഗ തരംഗ് ഓര്‍ക്‌സ്ട്രയുടെ ഗാനമേളയും അരങ്ങേറി.