ലൂർദ്ദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഫുട്‌ബാൾ ടൂർണമെന്റ്

പരിയാരം: ലൂർദ്ദ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ആതിഥേയത്വം വഹിച്ച ഫുട്‌ബാൾ ടൂർണമെന്റ് ലിസ്റ്റ് ചലഞ്ചേഴ്സ് ലീഗ് ഇന്ത്യൻ ഫുട്‌ബാൾ ടീമംഗവും, മുൻ കേരളാ ബ്ളാസ്റ്റേഴ്സ് താരവുമായ സി.കെ.വിനീത് ഉദ്ഘാടനം ചെയ്തു.

ഹയർസെക്കൻഡറി സ്‌കൂളുകൾക്കു മാത്രമായി നടത്തിയ ടൂർണമെന്റ് പട്ടുവം ടർഫിലാണ് സംഘടിപ്പിച്ചത്.

തളിപ്പറമ്പ് ടാഗോർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌ക്കൂൾ ചാമ്പ്യന്മാരായി.

തായിനേരി എസ്.എ.ബി.ടി.എം എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. ലൂർദ്ദ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ.ഡൊമിനിക് തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന

ഉദ്ഘാടന പരിപാടിയിൽ ലൂർദ്ദ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ രാഖി ജോസഫ്, കോളേജ് യൂണിയൻ ചെയർമാൻ അമർജിത്ത് എന്നിവർ പ്രസംഗിച്ചു.

റോബിൻ ജോസഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.കെ.അഖിൽ നന്ദിയും പറഞ്ഞു.