ആന്തൂര്‍ നഗരസഭാ പ്രദേശത്ത് ബി.ജെ.പി സജീവമാകുന്നു.
ധര്‍മ്മശാല: നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്തൂര്‍ നഗരസഭാ പ്രദേശത്ത് ബി.ജെ.പി പ്രവര്‍ത്തനം സജീവമാകുന്നു.
ആന്തൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയിലെ 114, 115-ബൂത്ത് സമ്മേളനങ്ങള്‍ നടന്നു.
ബിജെപി നേതാക്കളായ മണ്ഡലം വരണാധികാരി പി.കെ.ശ്രീകുമാര്‍, ജില്ലാകമ്മിറ്റി അംഗം ടി.സി.മോഹനന്‍, ശ്രീഷ് മേനോത്, കെ.വി.ലക്ഷ്മണന്‍, കെ.സി.ദീപു എന്നിവര്‍ പങ്കെടുത്തു.
രാജ്യതതാകമാനം നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും ജനാതിപത്യ പ്രവര്‍ത്തനങ്ങളും അന്ത്തൂര്‍ മുന്‍സിപ്പാലിറ്റിയിലും നടപ്പിലാക്കാനുംഅത് ജനങ്ങളില്‍ എത്തിച്ചേരാനും ബിജെപി പ്രവര്‍ത്തകര്‍ ശക്തമായി മുന്നോട്ട് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് മണ്ഡലം വരണാധികാരി പി കെ.ശ്രീകുമാര്‍ സമ്മേളനത്തില്‍ പറഞ്ഞു.
ബൂത്ത് പ്രസിഡന്റുമാരായി ആയി പി. ഉണ്ണികൃഷ്ണന്‍, കെ.പുരുഷോത്തമന്‍ എന്നിവരെ തിരഞ്ഞെടുത്തു.
