• ഉദ്യോഗസ്ഥരെ തടഞ്ഞ കേസ്. എല്ലാ വയല്‍ക്കിളികളേയും കോടതി വെറുതെവിട്ടു.
    തളിപ്പറമ്പ്: പ്രമാദമായ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് ശ്രീജയാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവായത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു വയല്‍ക്കിളികള്‍ എന്ന പേരില്‍ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് 14-ാം തീയതി വയല്‍ അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടയാന്‍ സമരക്കാര്‍ വയലില്‍ അണിനിരന്നിരുന്നു. കൈയില്‍ കുപ്പിയില്‍ നിറച്ച പെട്രോളുമായാണ് സമര നേതാവായ … Read More
  • ഹിറ്റാച്ചി ഡ്രൈവറായ ജാര്‍ഖണ്ഡ് സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു.
    പരിയാരം: ഹിറ്റാച്ചി ഡ്രൈവറായ ജാര്‍ഖണ്ഡ് സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു. പലാമു രാംപൂരിലെ മൃത്യുഞ്ജയ്കുമാര്‍ സ്ംഗിന്റെ മകന്‍ ബൈഭവ് സിംഗ്(29)ആണ് മരിച്ചത്. 27 ന് രാത്രി 11.45 ന് ദേശീയപാതയില്‍ ഏമ്പേറ്റ് അണ്ടര്‍ പാസേജിന് സമീപത്തായിരുന്നു അപകടം. ബൈഭവ് സിംഗ് ഓടിച്ച കെ.എല്‍-59 എച്ച്-4656 ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ സൈന്‍ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ 28 ന് പുലര്‍ച്ചെ 4.15 നാണ് മരണപ്പെട്ടത്.
  • മാതമംഗലം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി കുട്ടികളെ അനുമോദിച്ചു.
    മാതമംഗലം: മാതമംഗലം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂര്‍ പഞ്ചായത്തുകളില്‍ പത്താം തരം, പ്ലസ്ടു യില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. മാതമംഗലം വ്യാപാരഭവനില്‍ നടന്ന അനുമോദന യോഗം വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് മോമെന്റൊകള്‍ വിതരണം ചെയ്തു. മോട്ടിവേഷന്‍ ട്രെയിനര്‍ പി.വി.രാജേഷ് ക്ലാസെടുത്തു. ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് എ.പ്രേംജി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.പി.ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ജയരാജ്, രാജേഷ് മല്ലപ്പള്ളി, എന്‍.വി.ശ്രീനിവാസന്‍, ജോസഫ് … Read More
  • നഗരസഭ പൊളിക്കാന്‍ ഉത്തരവിട്ടു, ആളെ കിട്ടുന്നില്ലെന്ന് ഉടമ-
    തളിപ്പറമ്പ്: നഗരസഭ അനധികൃതമെന്ന് കണ്ടെത്തി പൊളിച്ചുനീക്കാന്‍ ഉത്തരവ് നല്‍കിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് നഗരസഭ ചെയര്‍പേഴ്‌സന്‍. തളിപ്പറമ്പ് നഗരസഭയില്‍ പഴയ14-ാം   വാര്‍ഡില്‍ ഹോണ്ട ഷോറൂം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ മൂന്നാംനിലയില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് ഹാള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് നഗരസഭ നോട്ടീസ് നല്‍കിയിരുന്നത്. ഈ കെട്ടിടത്തിലാണ് ജൂലായ് ഒന്നിന് നഗരസഭ ചെയര്‍പേഴ്‌സന്‍ പുതിയ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത്. അനധികൃതമെന്ന് കണ്ടെത്തിയ ഹാള്‍ പൊളിച്ചുനീക്കാന്‍ ആളെ കിട്ടുന്നില്ലെന്നാണ് രത ഉടമയുടെ വാദം.  
  • കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് പരിക്കേറ്റു.
    തളിപ്പറമ്പ്: കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ചെറുതാഴം പിലാത്തറയിലെ മേലത്തില്‍ വീട്ടില്‍ എം.അബ്ദുള്‍ അസീസിനാണ്(39)പരിക്കേറ്റത്. ജൂണ്‍-24 ന് രാവിലെ 10.10 ന് തളിപ്പറമ്പ് ടാഗോര്‍വിദ്യാനികേതന്‍ സ്‌ക്കൂളിന് മുന്നിലായിരുന്നു അപകടം. അബ്ദുല്‍അസീസ് തളിപ്പറമ്പ് ഭാഗത്തേക്ക് കെ.എല്‍-59-ഇസഡ് 5845 സ്‌ക്കൂട്ടറില്‍ വരുമ്പോള്‍ അള്ളാംകുളം ഭാഗത്തുനിന്നും അശ്രദ്ധയിലും അജാഗ്രതയിലും മനുഷ്യജീവന് അപകടം വരുത്തുന്ന വിധത്തില്‍ ഓടിച്ചുവന്ന കെ.എല്‍-58-എ.എല്‍-8018 നമ്പര്‍ കാര്‍ സ്‌ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ അബ്ദുള്‍ അസീസിന്റെ ഇടതുകാലിന്റെ എല്ല് പൊട്ടി ഗുരുതര പരിക്കേറ്റു. കാറോടിച്ച എടക്കോത്തെ ജൂഹിന ജനാര്‍ദ്ദനന്റെ പേരില്‍ … Read More