കുളപ്പുറം സാംസ്‌കാരിക കേന്ദ്രം വാര്‍ഷികവും പുരസ്‌കാര സമര്‍പ്പണവും 10 മുതല്‍ 15 വരെ.
പിലാത്തറ: കുളപ്പുറം സാംസ്‌കാരിക കേന്ദ്രം വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണവും 10 മുതല്‍ 15 വരെ നടക്കും.
10 ന് ഉച്ചക്ക് ശേഷം 2.30 ന് പി. ദാമോദരന്‍ മാസ്റ്റരുടെ സ്മരണാര്‍ത്ഥം കുളപ്പുറം സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചെറുതാഴം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലൈബ്രറിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനിക്കും.
35,000 രൂപയുടെ പുസ്തകങ്ങള്‍ അടങ്ങുന്നതാണ് പുരസ്‌കാരം.
13 ന് സാംസ്‌കാരികേന്ദ്രം ഓഡിറ്റോറിയത്തില്‍ വാര്‍ഷികാഘോഷം മുന്‍ എം.എല്‍.എ. ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പൂതപ്പാട്ട്, സംഗീത നൃത്ത സിനിമാറ്റിക് വിരുന്ന് എന്നിവയുണ്ടാകും, 14 ന് രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനത്തില്‍ ഡോ. റഫീക്ക് ഇബ്രാഹിം പ്രഭാഷണം നടത്തും.
തുടര്‍ന്ന് സംഗീതശില്പം, നൃത്തനിശ എന്നിവ നടക്കും. 15 ന് രാത്രി ഏഴിന് കുളപ്പുറത്തെ ആദ്യകാല നാടക പ്രവര്‍ത്തകരെ പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്‍ ആദരിക്കും.
തുടര്‍ന്ന് മുച്ചീട്ട് കളിക്കാരന്റെ മകള്‍ നാടകം അരങ്ങിലെത്തും.
വാര്‍ത്താസമ്മേളനത്തില്‍ എ.മോഹനന്‍, എം.ശ്രീധരന്‍, എ.മാധവന്‍, വി.വി.രമേശന്‍, വി.വി.രാജേഷ്, എം.ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.