യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി-
പയ്യന്നൂര്‍: യുവതിയെ വീട്ട് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ മമ്പലം സുരഭിനഗറിലെ എ.വിജയന്റെ മകള്‍ വിപിന (22) യെയാണ് വീടിന് മുന്നിലെ കിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഭര്‍ത്താവ് കുന്നരുവിലെ സരിന് ഗള്‍ഫിലാണ്. ഭര്‍ത്തൃവീട്ടിലായിരുന്ന യുവതി സ്വന്തം വീട്ടിലെത്തിയതായിരുന്നു.
9 മാസം മുമ്പ് കഴിഞ്ഞ മാര്‍ച്ച് 7 നായിരുന്നു സരിന്റെയും വിപിനയുടെയും വിവാഹം കഴിഞ്ഞിരുന്നത്.
തുടര്‍ന്നും ഭര്‍ത്തൃവീട്ടിലായിരുന്നു താമസം. അസ്വാഭാവികമരണത്തിന് കേസെടുത്ത് പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.
രോഹിണിയാണ് അമ്മ. സഹോദരിമാര്‍ വിജിന, രജിന. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.