തളിപ്പറമ്പില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
തളിപ്പറമ്പ്: തളിപ്പറമ്പില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.
എക്സൈസ് റെയ്ഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ അഷ്റഫ് മലപ്പട്ടവുവും സംഘവും തളിപ്പറമ്പ് ടൗണ്‍, മന്ന, സയ്യിദ്നഗര്‍, കാഞ്ഞിരങ്ങാട് ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ റെയിഡിലാണ് 30 ഗ്രാം കഞ്ചാവുമായി 2 പേര് പിടിയിലായത്.
ബിഹാര്‍ സ്വദേശികളായ മുഹമ്മദ് ആഷിഫ് (26), മുഹമ്മദ് റിങ്കു(37) എന്നിവരാണ് പിടിയിലായത്.
അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി. മനോഹരന്, പ്രിവന്റീവ് ഓഫീസര്‍ കെ.വി.നികേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ എം.വി.ശ്യാംരാജ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എം.വി.സുനിത എന്നിവരും റെയിഡില്‍ പങ്കെടുത്തു.