ശോചനീയാവസ്ഥ: എം.വി.ഗോവിന്ദനെ സംവാദത്തിന് വെല്ലുവിളിച്ച് നൗഷാദ് ബ്ലാത്തൂര്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് സ്ഥലം എം.എല്‍.എ എം.വി.ഗോവിന്ദനുമായി സംവാദത്തിന് തയ്യാറാണെന്നും അതിന് ഗോവിന്ദനെ വെല്ലുവിളിക്കുകയാണെന്നും നൗഷാദ് ബ്ലാത്തൂര്‍.
രോഗികളോട് മനുഷ്യത്വരഹിതമായിട്ടാണ് ചില ജീവനക്കാരും ഡോക്ടര്‍മാരും പെരുമാറുന്നതെന്നും, അത്തരക്കാരെ പരസ്യമായി കൈകാര്യം ചെയ്യുമെന്നും അണ് ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റും ഡി.സി.സി ജന.സെക്രട്ടെറിയുമായ നൗഷാദ് ബ്ലാത്തൂര്‍.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നടന്ന സത്യാഗ്രഹ സമരത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ബ്ലാത്തൂര്‍.
താലൂക്ക് ആശുപത്രിയിലെ പല ഡോക്ടര്‍മാരും സഹകരണ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ഡ്യൂട്ടി സമയത്ത് പോലും സ്വകാര്യപ്രാട്കീസ് നടത്തുകയാണ്.
ഒരു ഡോക്ടര്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള നീതി സ്റ്റോറില്‍ നിന്ന് തന്നെ മരുന്ന് വാങ്ങണമെന്ന് രോഗികളെ നിര്‍ബന്ധിക്കുകയാണ്.
ഇത്തരക്കാരെക്കുറിച്ചുള്ള എല്ലാ തെളിവുകളും ഉണ്ടെന്നും ഇത് അവസാനിപ്പിക്കുന്നതാണ് നല്ലെതന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.