പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സേവനംപോലും താലൂക്ക് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ല: അഡ്വ.സജീവ് ജോസഫ് എം.എല്‍.എ.

തളിപ്പറമ്പ്: ആശുപത്രികള്‍ നോക്കുകുത്തിയായി മാറിക്കൊണ്ടിരിക്കയാണെന്ന് അഡ്വ.സജീവ് ജോസഫ് എം.എല്‍.എ.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കുന്ന സേവനം പോലും ഇവിടെ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയിസ് കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുരു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജന.സെക്രട്ടറി അഡ്വ രാജീവന്‍ കപ്പച്ചേരി, ഡിസിസി ജന.സെക്രട്ടറിയും യുഡബ്ല്യുഇസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ നൗഷാദ് ബ്ലാത്തൂര്‍ എന്നിവരാണ് സത്യാഗ്രഹസമരം നടത്തുന്നത്.

കെപിസിസി മെമ്പര്‍ കൊയ്യം ജനാര്‍ദനന്‍ മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി ജന.സെക്രട്ടെറി ടി. ജനാര്‍ദ്ദനന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടെറി എം.എന്‍.പൂമംഗലം, ടി.ദാമോദരന്‍, ആലിക്കുഞ്ഞി പന്നിയൂര്‍, ശിവദാസന്‍ മരുതിയോട്, പ്രമീള രാജന്‍, കെ.പി.ആദംകുട്ടി, സിജി വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ന് ഉച്ചക്ക് രണ്ടുവരെയാണ് സത്യാഗ്രഹം നടത്തുന്നത്.