
- തലശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു.
by admin3തലശേരി: സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ അലീന സാബു(25)ആണ് മരിച്ചത്. ആഗസ്റ്റ്-12 ന് വൈകുന്നേരം 6.50 നും ഇന്നലെ രാത്രി 8.40 നും ഇടയിലാണ് സംഭവം നടന്ത്. തിരുവങ്ങാട് ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തെ ജ്ഞാനോദയം വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റലിലെ താമസക്കാരിയാണ്. തലശേരി ടെലി ആശുപത്രിയിലെ നേഴ്സാണ്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മുറിക്കുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. … Read More - ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.
by admin3തളിപ്പറമ്പ്: റോഡരികില്‍ അടുക്കിവെച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടില്‍ കെ.അജീഷ്(36)ആണ് മരിച്ചത്. ഇന്നലെ (ആഗസ്റ്റ്-13)രാത്രി ഏഴോടെയായിരുന്നു സംഭവം. പി.ചന്ദ്രന്-കേളോത്ത് മാധവി ദമ്പതികളുടെ മകനാണ്. ഇലക്ട്രീഷ്യനാണ് മരിച്ച അജീഷ്. സഹോദരങ്ങള്‍: ചന്ദ്രിക, സുഷമ(കോട്ടക്കടവ്). കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് (ആഗസ്റ്റ്-14)ഉച്ചക്ക് 12.30 ന് സംസ്ക്കരിക്കും. - പി.പി.ഭാസ്ക്കരന്‍ മാസ്റ്റര്‍ ട്രസ്റ്റ് സ്കോളര്‍ഷിപ്പ് വിതരണവും അനുമോദന സമ്മേളനവും ആഗസ്റ്റ്-16 ന്.
by admin3പയ്യന്നൂര്‍: പി.പി.ഭാസ്കരന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വെള്ളൂര്‍ സംഘടിപ്പിക്കുന്ന ഉന്നത വിജയികള്‍ക്കുള്ള അനുമോദവും സ്കോളര്‍ഷിപ്പ് വിതരണവും സ്മരണിക പ്രകാശനവും ആഗസ്റ്റ്-16 ന് നടക്കും. ചന്തന്‍കുഞ്ഞി മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന പരിപാടി മുന്‍മന്ത്രി ഇ.പി.ജയരാജന് ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ നഗരസഭ ചെയര്പേഴ്സന് അഡ്വ.സരിന് ശശി അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ സി.കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സ്മരണിക പ്രകാശനം പ്രഫ.ഇ.കുഞ്ഞിരാമന് യു.നാരായണന് നല്കി നിര്‍വ്വഹിക്കും. ടി.സരോജിനി, ജയദേവന് കരിവെള്ളൂര്‍, ഇ.മുകുന്ദന്, കെ.വി.ജ്യോതി, ഡോ.വി.സന്തോഷ്, എന്‍.വി.കുഞ്ഞിരാമന്, കെ.വി.സുധാകരന്, ടി.കാഞ്ചന എന്നിവര്‍ … Read More - കയ്യേറ്റങ്ങള്‍ വ്യാപകം, എല്ലാം ഞങ്ങള്‍ക്ക് സ്വന്തം, ആരെടാ ചോദിക്കാന്‍?
by admin3തളിപ്പറമ്പ് നഗരപരിധിയില്‍ കയ്യേറ്റങ്ങള്‍ വ്യാപകമാവുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ സഹകരണ ആശുപത്രിക്ക് സമീപം ഒരു സ്ഥാപനം ടാര്‍റോഡിന്റെ അരികിനോട് ചേര്‍ന്നാണ് അനധികൃതമായി ഷെഡ് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ റോഡില്‍ കാല്നയാത്രക്കാരനോ ഇരുചക്രവാഹനയാത്രക്കാരനോ ടാര്‍റോഡില്‍ നിന്ന് താഴെ ഇറങ്ങി നില്‍ക്കാനുള്ള സൗകര്യംപോലും ഇവിടെയില്ല. തങ്ങള്‍ക്ക് എന്തും ചെയ്യാന്‍ ലൈസന്‍സുണ്ട്, ആരാണ് ചോദിക്കാനുള്ളത് എന്ന മട്ടിലുള്ള ഈ പരസ്യവെല്ലുവിളി പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവുമോ? ഉത്തരവാദപ്പെട്ട അധികാരികള്‍ ഇവിചെ എന്താണ് ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. - സൈബര്‍ തട്ടിപ്പ്: ഹൈക്കോടതി വഴിയുള്ള വിവാഹമോചനവും; പൂജയും വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസില്‍ പ്രതി കാസറഗോഡ് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍
by admin3കാസറഗോഡ്: ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കി നല്‍കാമെന്നും ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ നടത്താമെന്നും വിശ്വസിപ്പിച്ച് കാസറഗോഡ് ഉദുമ സ്വദേശിയായ സ്ത്രീയുടെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിന്‍സെന്റ് ആണ് കാസറഗോഡ് സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്. കൊല്ലം തെന്മലയില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. 2025 സെപ്റ്റംബര്‍ 17 മുതല്‍ 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീയെ ഫേസ്ബുക്ക് … Read More
