ബസ് പുറപ്പെടാന്‍ വൈകി–ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി,
തളിപ്പറമ്പ്: ബസ് പുറപ്പെടാന്‍ വൈകി എന്നാരോപിച്ച് ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി, സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ കേസ്.
സല്‍സബീല്‍ ബസ് കണ്ടക്ടര്‍ ജോമോന്‍, ഡ്രൈവര്‍ ഹരീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.
14 ന് രാത്രി 7.20 ന് ചിറവക്ക് വേ ബ്രിഡ്ജിന് സമീപത്തായിരുന്നു സംഭവം.
ആലക്കോടേക്ക് സര്‍വീസ് നടത്തുന്ന ജേക്കബ്‌സ് ബസ് കണ്ടക്ടര്‍ തേര്‍ത്തല്ലി തിമരിയിലെ വരിക്കാനിതൊട്ടിയില്‍ വീട്ടില്‍ വി.ജെ.ജ്യോതിഷ്(36)നെയാണ് മര്‍ദ്ദിച്ചത്.
കണ്ണൂരില്‍ നിന്ന് ജേക്കബ്‌സ് ബസ് പുറപ്പെടാന്‍ താമസിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.