ഹസീന ഇനി ഹോപ്പിന്റെ സ്‌നേഹതണലില്‍ ജീവിക്കും.
പിലാത്തറ: ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട മനോവൈകല്യമുള്ള യുവതിക്ക് സംരക്ഷണം ഒരുക്കി ഹോപ്പ്.
മാനസിക വെല്ലുവിളി നേരിടുന്ന കെ.ഹസീന(42) നഗരസഭ ഒരുക്കി നല്‍കിയ ചെറിയ വീട്ടില്‍ ഉമ്മയോടൊപ്പം താമസിച്ചു വരികയായിരുന്നു.
ഇവര്‍ക്ക് തുടര്‍ചികിത്സയും സംരക്ഷണവും നല്‍കാന്‍ കുടുംബത്തിന് സാധിക്കാത്തതിനാല്‍ തളിപ്പറമ്പ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിത കൊങ്ങായി ഇടപെട്ടാണ് ഇവരെ ഹോപ്പിലേക്ക് മാറ്റിയത്.
തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ പ്രത്യേക താല്പര്യ പ്രകാരം വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.കെ.റസിയ, കെ.പി.കദീജ എന്നിവരുടെ സാന്നിധ്യത്തില്‍ ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ എസ് ജയമോഹന്‍ ഇവരെ ഹോപ്പിലേക്ക് സ്വികരിച്ചു.
ഇവര്‍ക്ക് ആവശ്യമായ തുടര്‍ചികിത്സയും ജീവിതകാലം മുഴുവന്‍ ഉള്ള സംരക്ഷണവും ഒരുക്കും.
ഷനില്‍ ചെറുതാഴം, കെ.ജുബൈര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു.
ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഇവര്‍ക്ക് തുല്യതാ പരീക്ഷ എഴുതുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഹോപ്പ് പ്രതിനിധി ജാക്വലിന്‍ ബിന്ന സ്റ്റാന്‍ലി അറിയിച്ചു.