ടെമ്പിള്‍ സര്‍വീസ് സൊസൈറ്റി-സഹകരണ മുന്നണിക്ക് വിജയം. പി.ഗോപിനാഥ് പ്രസിഡന്റ്

തളിപ്പറമ്പ്: ടെമ്പിള്‍ സര്‍വീസ് കോ.ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ഭരണസമിതിയിലേക്ക നടന്ന തെരഞ്ഞെടുപ്പില്‍ സഹകരണ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം.

മുഴുവന്‍ സീറ്റുകളിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ തെരെഞ്ഞെടുക്കപ്പെട്ടു.

ജനറല്‍ വിഭാഗം ഇ.വി.ഉണ്ണികൃഷ്ണമാരാര്‍, ടി.വി.ഉണ്ണികൃഷ്ണന്‍, പി.ഗോപിനാഥ്.

പട്ടികജാതി / പട്ടിക വര്‍ഗ്ഗം-ടി. പത്മനാഭന്‍, വനിത വിഭാഗം: സുനിത ഉണ്ണികൃഷ്ണന്‍, എം.ശ്രീദേവി. പി.വി.നാരായണ മാരാര്‍( ഡെപ്പോസിറ്റ് വിഭാഗം) കെ.വി.അഭിലാഷ്(40 വയസ്സില്‍ താഴെ) എന്നിവരെ നേരത്തെ എതിരില്ലാതെ തെരെഞ്ഞെടുത്തിരുന്നു.

ആദ്യ ഭരണസമിതി യോഗം ചേര്‍ന്ന് പി.ഗോപിനാഥിനെ പ്രസിഡന്റായും എം. ശ്രീദേവിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

വിജയാഹ്‌ളാദ പ്രകടനവും നടന്നു. പുല്ലായിക്കൊടി ചന്ദ്രന്‍, ടി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് അട്ടിമറിച്ചാണ് സിപിഎം പിടിച്ചെടുത്തതെന്ന് ക്ഷേത്രജീവന ഐക്യവേദി ചെയര്‍മാന്‍

തളിപ്പറമ്പ്: ടെംബിള്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി തെരെഞ്ഞെടുപ്പ് ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് അട്ടിമറിച്ചാണ് സിപിഎം പിടിച്ചെടുത്തതെന്ന് ക്ഷേത്രജീവന ഐക്യവേദി ചെയര്‍മാന്‍ എ പി കെ വിനോദും കണ്‍വീനര്‍ ഇ അശോകനും ആരോപിച്ചു.

ക്ഷേത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രം അംഗത്വമുള്ള ഒരു സഹകരണ സ്ഥാപനത്തിന്റെ തെരെഞ്ഞെടുപ്പില്‍ ക്ഷേത്ര മേഖലയുമായി പുലബന്ധമില്ലാത്ത വ്യക്തികളാണ് വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ക്ഷേത്രമേല്‍ശാന്തിമാരടക്കമുള്ളവരുടെ വോട്ടുകള്‍ കള്ളവോട്ടായി ചെയ്തിട്ടുള്ളത്.

രാഷ്ട്രീയ എതിരാളികളുടെ വോട്ടുകള്‍ മാത്രമല്ല തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് സംശയമുള്ള സി ഐ ടി യുക്കാരായവരുടെ വോട്ടുകളടക്കം കള്ളവോട്ടായി ചെയ്താണ് സി പി എം സഹകരണജനാധിപത്യത്തെ അട്ടിമറിച്ചതെന്ന് അവര്‍ പറഞ്ഞു.