കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ ഫുട്‌ബോള്‍ മല്‍സരം-തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായി.

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്റെ നാലാമത് കണ്ണൂര്‍ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ മത്സരത്തില്‍ തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായി.

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ വിവിധ യൂണിറ്റുകള്‍ പങ്കെടുത്ത മത്സരത്തില്‍ കൂത്തുപറമ്പ് യൂണിറ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായത്.

തളിപ്പറമ്പ് കരീബിയന്‍സ് ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റ് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ബൈജു കോട്ടായി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി, കെ.എഫ്.എസ്.എ കണ്ണൂര്‍ മേഖലാ സെക്രട്ടറി വി.കെ.അഫ്‌സല്‍, മേഖലാ ട്രഷറര്‍ എ.സിനീഷ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.

ലോക്കല്‍ കണ്‍വീനര്‍ പി.വി.ലിഗേഷ, സംസ്ഥാന കമ്മറ്റിയംഗം പി.വി.ഗിരീഷ, സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ കെ.സഹദേവന്‍ി, എം.വി.അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു.

ഫെബ്രുവരി 23 ന് തലശ്ശേരി പാര്‍ക്കോ റെസിഡന്‍സിയില്‍ നടക്കുന്ന മേഖലാ സമ്മേളനം നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും.

മറ്റ് അനുബന്ധ പരിപാടികളായി 20 ന് കണ്ണൂര്‍ നിലയത്തില്‍ വെച്ച് ക്വിസ് മത്സരവും 21 ന് മട്ടന്നൂര്‍ നിലയത്തില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റും നടക്കും.