യുവതിക്ക് പീഡനം-ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ നാലുപേര്‍ പ്രതികള്‍
പയ്യന്നൂര്‍: യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിന് ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്.
കരിവെള്ളൂരിലെ ഹരിശ്രീ ഹൗസില്‍ പി.വി.ഹരിജിത്തിന്റെ മകള്‍ സി.പി.ഹരിതയുടെ(27) പരാതിയിലാണ് ഭര്‍ത്താവ് കരിവെള്ളൂര്‍ ആണൂരിലെ കൃഷ്ണപ്രസാദ് ഹൗസില്‍ കെ.കൃഷ്ണപ്രസാദ്(34), അമ്മ രമാദേവി, അച്ഛന്‍ കരുണാകരന്‍, ബന്ധുവായ പ്രമോദ് എന്നിവര്‍ക്കെതിരെയാണ് കേസ്.
2022 മെയ്-23 ന് വിവാഹിതരായ ഹരിതയും കൃഷ്ണപ്രസാദും ആണൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചുവരുന്നതിനിടെ നാലുപേരും ചേര്‍ന്ന് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.