പറശിനിക്കടവിലെ ഫാന്‍സി ഷോപ്പുടമ തൂങ്ങിമരിച്ചു.

പറശ്ശിനിക്കടവ്: പറശിനിക്കടവിലെ ഫാന്‍സി ഷോപ്പുടമ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചു.

കൊവ്വലില്‍ താമസിക്കുന്ന ടി.കെ.നാരായണന്‍ (72)ആണ് ഇന്നലെ രാത്രി ഏഴോടെ മരിച്ചത്.

ഭാര്യ: ശ്രീജ.

മക്കള്‍: നേഹ, ഹേന.

മരുമകന്‍ വിജേഷ് (കൊളക്കാട്ടുവയല്‍, പട്ടുവം).

സഹോദരങ്ങള്‍: രോഹിണി, പരേതരായ രാഘവന്‍, കമല, കാര്‍ത്ത്യായനി.

സംസ്‌കാരം ഇന്ന് (തിങ്കള്‍ 03/03/2025) ഉച്ചയ്ക്ക് 12.30 ന് പറശ്ശിനിക്കടവ് പൊതുശ്മശാനത്തില്‍.