ശ്രീനാരായണ നഗര്‍ കമാനം ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ കലാക്ഷേത്രത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുമന്ദിരം റോഡില്‍ നിര്‍മ്മിച്ച ശ്രീനാരായണ നഗര്‍ കമാനം ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കമാനം സ്‌പോണ്‍സര്‍ ചെയ്ത ലഫ്റ്റനന്റ് കേണല്‍ കെ.പ്രഭാകരനും പ്രമുഖ വ്യവസായി മൊട്ടമ്മല്‍ രാജനും മുഖ്യാതിഥികളായിരുന്നു.
പരിപാടിയില്‍ നഗരസഭ കൗണ്‍സിലര്‍മാരായ സി.വി.ഗിരീശന്‍, കെ..വത്സരാജ്, ടി.ടി.സോമന്‍, വി.പി.ദാസന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ടി.താജുദ്ദീന്‍, പൂക്കോത്ത്‌നട റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പി.രാമദാസ്, പ്രവാസി അജിത്ത്, രക്ഷാധികാരി അഡ്വ.എ. കെ. ബാലഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
ശ്രീനാരായണ കലാക്ഷേത്രം സെക്രട്ടറി പി.പ്രദീപ്കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.