ഓണ്‍ലൈന്‍ മീഡിയാ അസോസിയേഷന്‍ നോമ്പുതുറ പരിപാടി സംഘടിപ്പിച്ചു.

പിലാത്തറ: വെറുപ്പും വിദ്വേഷവും മാറ്റുന്നതിന് മനസിനാണ് നോമ്പനുഷ്ഠിക്കുന്നതെന്ന് പിലാത്തറ ടൗണ്‍
ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിള് ജുനൈദ് ജലാലി.

വിശ്വാസികള്‍ നന്‍മമാത്രം ചെയ്യേണ്ട നോമ്പ് കാലത്ത് ആത്മവിശുദ്ധിയാണ് ഉണ്ടാകേണ്ടതെന്നും, പട്ടിണി കിടക്കുന്നതല്ല നോമ്പ് അനുഷ്ഠാനമെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ മീഡിയാ അസോസിയേഷന്‍(ഒ.എം.എ) സംഘടിപ്പിച്ച നോമ്പ്തുറ പരിപാടിയില്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസോസിയേഷന്‍ പ്രസിഡന്റ് ഷനില്‍ ചെറുതാഴം അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടെറി അനില്‍ പുതിയവീട്ടില്‍, രാജേഷ് എരിപുരം, നജ്മുദ്ദീന്‍പിലാത്തറ, ജബ്ബാര്‍ മഠത്തില്‍, ടി.ബാബു പഴയങ്ങാടി, ഭാസ്‌കരന്‍ വെള്ളൂര്‍, കമാല്‍ റഫീഖ്, അജ്മല്‍ തളിപ്പറമ്പ്, ഉമേഷ് ചെറുതാഴം, കരിമ്പം.കെ.പി.രാജീവന്‍ ശ്രീകാന്ത് പാണപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

സെക്രട്ടെറി അനില്‍ പുതിയവീട്ടില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ബാബു പഴയങ്ങാടി നന്ദിയും പറഞ്ഞു.

നേരത്തെ അസോസിയേഷന്‍ ജനറല്‍ബോഡി യോഗവും നടന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു.