പെണ്‍കുട്ടിക്ക് പീഡനം-യുവതി പോക്‌സോ പ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതി പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍.

പുളിമ്പറമ്പ് തോട്ടാറമ്പിലെ സ്‌നേഹാ മെര്‍ലിന്‍(25)നെയാണ് തളിപ്പറമ്പ് പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.

നേരത്തെ സി.പി.ഐ നേതാവ് കോമത്ത് മുരളീധരനെ തളിപ്പറമ്പ് ടൗണില്‍ വെച്ച് ആക്രമിച്ച കേസിലെ പ്രതിയായിരുന്നു അറസ്റ്റിലായ സ്‌നേഹാ മെര്‍ലിന്‍.