തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിച്ചു. എന്‍.പി.അബ്ദുല്‍സലാമിനെ ആദരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗ്രാന്‍ഡ് ഇഫ്താറും ആദരവും സംഘടിപ്പിച്ചു.

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. റിയാസിന്റെ അധ്യക്ഷതയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന. സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് നഗരത്തില്‍ കഴിഞ്ഞ ദിവസം എ.ടി.എമ്മില്‍ നിന്നും കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച അസോസിയേഷന്‍ മെമ്പര്‍ കൂടിയായ അറേബ്യന്‍ സൂക് ഉടമ എന്‍.പി.അബ്ദുല്‍സലാമിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ആദരിച്ചു.

തളിപ്പറമ്പ് ഖാസി ഉമര്‍ നദ്വി തോട്ടിക്കല്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍, ഫാ. മാത്യു ആശാരിപ്പറമ്പില്‍ എന്നിവര്‍ റംസാന്‍ സന്ദേശം നല്‍കി.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ പി.കെ.സുബൈര്‍, അള്ളാംകുളം മഹമ്മൂദ്, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, കൗണ്‍സിലര്‍മാരായ സലീം കൊടിയില്‍, സി. മുഹമ്മദ് സിറാജ്, പി.സി.നസീര്‍,

കെ.രമേശന്‍, കെ.എം.ലത്തീഫ്, എം.കെ.ഷബിത, നുബ്‌ല, സജ്ന, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ റീന, കരിമ്പം കെ.പി. രാജീവന്‍, കെ.പി.പി.മുഹമ്മദ് ഇക്ബാല്‍, ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ലക്ഷ്മണന്‍, വ്യാപാരി വ്യവസായി സമിതി നേതാവ് മനോഹരന്‍, എന്‍.എ.സിദ്ദിക്ക്, യൂത്ത് വിംഗ് നേതാവ് ബി.ശിഹാബ് എന്നിവര്‍ സംസാരിച്ചു.

സി. പി.ഷൌക്കത്തലി, സി.ടി.അഷ്റഫ്, അലി അല്‍പ്പി എന്നിവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി. ചടങ്ങില്‍ ലഹരിക്കെതിരെ നിര്‍മാര്‍ജന സേന രൂപീകരിക്കാനും തീരുമാനിച്ചു.

ജന. സെക്രട്ടറി വി.താജുദ്ധീന്‍ സ്വാഗതവും ടി. ജയരാജ് നന്ദിയും പറഞ്ഞു