ലോകം ഒരു കുടുംബം-ശ്രീരാമനവമിരഥയാത്രക്ക് നാളെ ചീമേനി അവധൂതാശ്രമത്തില്‍ കണ്ണൂരിലെ ആദ്യ സ്വീകരണം-
കണ്ണൂര്‍: ലോകം ഒരു കുടുംബം എന്ന ഭാരത സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് ആരംഭിച്ച മുപ്പത്തിയഞ്ചാമത് വര്‍ഷത്തെ ശ്രീരാമനവമി രഥയാത്രക്ക് നാളെ കണ്ണൂര്‍ ജില്ലയില്‍ സ്വീകരണം നല്‍കും.
രാവിലെ ഒന്‍പതിന് ചീമേനി അവധൂതാഷ്രമം ഗുഹാക്ഷേത്രത്തിലാണ് കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ സ്വീകരണം നടക്കുക.
ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃ്പ്പാദങ്ങളുടെ നേതൃത്വത്തിലുള്ള രഥയാത്രയെ അവധൂതാശ്രമം മഠാധിപതി സ്വാമി സാധുവിനോദന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
തുടര്‍ന്ന് ശശീന്ദ്രന് മാസ്റ്ററുടെ സോപാന സംഗീതം പ്രശാന്ത് ഗുരുകൃപയുടെ ശ്രീരാമകീര്‍ത്തനം എന്നിവക്ക് ശേഷം സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ ശ്രീരാമനവമി സന്ദേശം നല്‍കും.
സ്വാമി സാധു വിനോദന്‍ അനുഗ്രഹഭാഷണം നടത്തും. പ്രസാദവിതരണം മംഗളാരതി എന്നിവയും നടക്കും.
തുടര്‍ന്ന് പയ്യന്നൂരിലും സ്വീകരണം നല്‍കും.
തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിലാണ് നാളെ സ്വീകരണ പരിപാടികള്‍ സമാപിക്കുക.
18 ന് രാവിലെ തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി. പേരാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടി കൊട്ടിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ സമാപിക്കും.
19 ന് രാവിലെ രഥയാത്ര ബോയ്സ് ടൗണ്‍ വഴി വയനാട്ടിലേക്ക് പ്രവേശിക്കും.
സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ നയിക്കുന്ന ഈ വര്‍ഷത്തെ ശ്രീരാമനവമി രഥയാത്രക്ക് ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണികൃഷണന് മംഗലശ്ശേരി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് നടന്ന ദീപപ്രതിഷ്ഠാചടങ്ങില് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം ബ്രഹ്മചാരി അജിത്, എസ് ആര് ഡി എം യു എസ്് സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ ആശ്രമ ബന്ധുക്കള്‍ ശ്രീരാമദാസ ദാസന്മാര് എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊല്ലൂര്‍ ശ്രീമൂകാംബിക ദേവീക്ഷേത്ര ശ്രീകോവിലില്‍ നിന്നും ക്ഷേത്രം മുഖ്യ പൂജാരി ഗോവിന്ദ അടിക ശ്രീകോവിലില്‍ നിന്ന് പകര്‍ന്നു നല്കിയ ഭദ്രദീപം ശ്രീരാമദാസാ ആശ്രമം അദ്ധ്യക്ഷന്‍ പൂജ്യനീയ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമ സീതാ ആഞ്ജനേയ വിഗ്രഹം പ്രതിഷ്ഠിച്ച ശ്രീരാമനവമി രഥത്തില്‍ കെടാവിളക്കായി പ്രതിഷ്ഠിച്ചു കൊണ്ടാണ് മൂകാംബിക ക്ഷേത്രസന്നിധിയില്‍ നിന്നും ഹരേ രാമ മന്ത്രധ്വനിയുമായി ശ്രീരാമ നവമി രഥയാത്രക്ക് തുടക്കമായത്.
ദക്ഷിണ കര്‍ണാടകത്തിലെ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും പരിക്രമണം നടത്തി കേരളത്തില്‍ പ്രവേശിച്ച് എല്ലാ ജില്ലകളിലൂടെയും പരിക്രമണം നടത്തുന്ന ശ്രീരാമനവമി രഥയാത്ര ഗ്രാമഗ്രാമാന്തരങ്ങളിലൂടെയും നഗരങ്ങളിലൂടെയും ശ്രീരാമമന്ത്രധ്വനികളാല് ഭക്തിനിര്‍ഭരമാക്കി കന്യാകുമാരി ദേവി ക്ഷേത്രത്തിലെത്തി സാഗരപൂജയും നടത്തി കന്യാകുമാരി ദേവിയുടെ ശ്രീകോവിലിലെ ദീപം കൂടി രാമരഥത്തില് പ്രതിഷ്ഠിച്ച് ശ്രീരാമനവമിക്കു മുമ്പ് ശ്രീരാമദാസാശ്രത്തിലെത്തിച്ചേരും.
ഏപ്രില്‍ 4 ന് ശ്രീരാമനവമി സമ്മേളനവും ഏപ്രില്‍ 5-ന് തിരുവനന്തപുരം കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്നും ആരംഭിക്കുന്ന പാദുകസമര്‍പ്പണ ഘോഷയാത്രയും തുടര്‍ന്ന് രാത്രി ചേങ്കോട്ടുകോണം ആശ്രമത്തില്‍ ചപ്രങ്ങളില്‍ അഭിഷേകവും നടക്കും.