യു.ഡി.എഫ് മഴക്കാല പൂര്‍വ്വ ശുചീകരണം ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: പരിസര ശുചിത്വം കരുതലാവാം, മാതൃകയാവാം, എന്ന മുദ്രാവാക്യമുയര്‍ത്തി യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മഴക്കാല പൂര്‍വ്വ ശുചികരണത്തിന്റെ നിയോജകമണ്ഡലതല ഉദ്ഘാടനം തളിപറമ്പ് ഹൈവേ ജുമാ മസ്ജിദ് പരിസരത്ത് കെ.പി.സി.സി മെമ്പര്‍ അഡ്വ: വി.പി.അബ്ദുള്‍ റഷീദ് നിര്‍വ്വഹിച്ചു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പി.വി.മുഹമ്മദ് ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ടി. ജനാര്‍ദനന്‍, അള്ളാംകുളം മഹമ്മൂദ്, പി.കെ.സുബൈര്‍, പി.കെ.സരസ്വതി. രജനി രമാനന്ദ,് എം.എന്‍. പൂമംഗലം, സി.വി.സോമനാഥന്‍, എന്‍.കുഞ്ഞിക്കണ്ണന്‍, കെ.രാജന്‍, സി.പി.വി.അബ്ദുള്ള, കെ.വി.മുഹമ്മദ് കുഞ്ഞി, ടി.ആര്‍.മോഹന്‍ദാസ, കെ.മുഹമ്മദ് ബഷീര്‍ ഹനീഫ ഏഴാംമൈല്‍, കൊടിയില്‍ സലിം എന്നിവര്‍ പ്രസംഗിച്ചു.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വരും ദിവസങ്ങളില്‍ യുഡി.എഫ് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
