ജീപ്പ് കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായയുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 6 പ്രതികളെ വിട്ടയച്ചു
തലശ്ശേരി: ജീപ്പ് കത്തിച്ച് ഡ്രൈവറായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ആറ് സി.പി.എം.പ്രവര്‍ത്തകരെ വെറുതെ വിട്ടു.

2001 ജൂലായ് 26 ന് രാവിലെ ഒമ്പതേമുക്കാല് മണിയോടെ തോട്ടട വെസ്റ്റ് യു.പി.സ്കൂളിനടുത്ത് വെച്ചാണ് കേസിന്നാസ്പദമായ സംഭവം.
കെ.എല്‍.13-ബി. 2192 ജീപ്പില്‍ കുട്ടികളെ സ്കൂളില്‍ ഇറക്കിയ ശേഷം പത്ത് പ്രതികള്‍ ജീപ്പ് കത്തിച്ച ശേഷം ജീപ്പ് െ്രെഡവറായ പി.സാലിഷിനെ ബലമായി പിടിച്ച് വെച്ച് രണ്ട് കാലിനും വെട്ടി പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്.
അസി.സെഷന്‍സ് ജഡ്ജ് വീണയുടെ മുമ്പാകെ വീണ്ടും പരിഗണിച്ച ഈ കേസില്‍ എളയാവൂരിലെ കൊയമ്പ്രത്ത് ജനാര്ദ്ദനന് എന്ന ജനു(70) പറമ്പത്ത് വീട്ടില്‍ ബിജു (48) വീനസ്സ് ഹൗസ്സില്‍ വീനസ്്മണി (50) കെ.വി.ഹൗസ്സില്‍ ചേരിക്കല്‍ സുനീഷ് (50) രാജന് (50) മനോജ് (42) എന്നിവരെയാണ് കോടതി വെറുതെ വിട്ടയച്ചത്.
നേരത്തെ ഈ കേസില്‍ ആറ് പ്രതികളെ ശിക്ഷിച്ചിരുന്നുവെങ്കിലും കേസില്‍ വാഗ്വാദം നടന്നില്ലന്ന അപ്പീല്‍ ഹരജി പരിഗണിച്ചാണ് മേല്‍കോടതി കേസ് വീണ്ടും പരിഗണിച്ച് കേസിന് തീര്‍പ്പുണ്ടാവാന്‍ ഉത്തരവായത്. മനു, മഹേഷ് എന്നിവരുടെ പേരിലുള്ളകേസ് കോടതി പിന്നീട് വീണ്ടും പരിഗണിക്കും.
