ലോകത്തിന്റെ ഏത് കോണില്‍ നിന്നും നിക്ഷേപിക്കാം- അറ്റ്‌ലസ് ജ്വല്ലറി ഗോള്‍ഡന്‍ട്രീ മൊബൈല്‍ ആപ്പ് ലോഞ്ചിങ്ങ് നടന്നു.

തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറിയുടെ സ്വര്‍ണ്ണസമ്പാദ്യ പദ്ധതിയായ ഗോള്‍ഡന്‍ ട്രീ നവീകരിച്ചു.

ഇതിനായി പണം നിക്ഷേപിക്കാന്‍ പുതുതായി മൊബൈല്‍ അപ്പ് ലോഞ്ചിങ്ങ് ഇന്നലെ നടന്നു.

ലോകത്തിന്റെ ഏത് കോണില്‍വെച്ചും ഈ പദ്ധതിപ്രകാരം സ്വര്‍ണ്ണസമ്പാദ്യ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാം.

സ്വര്‍ണ്ണം വാങ്ങുന്നതിനായി മാത്രമേ ജ്വല്ലറിയിലേക്ക് വരേണ്ടതുള്ളൂ.

ഇന്നലെ 36-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ജ്വല്ലറി സ്ഥാപകന്‍ വല്‍സന്റെ ഭാര്യ വസന്ത ആപ്പ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.

നഗരസഭാ അധ്യക്ഷ മുര്‍ഷിത കൊങ്ങായി, തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, ജന.സെക്രട്ടെറി വി.താജുദ്ദീന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍, തളിപ്പറമ്പ് പ്രസ്ഫോറം പ്രസിഡന്റ് രാജേഷ് ബക്കളം, നടി വിനീത പത്മിനി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്നിസാര്‍,

അറ്റ്ലസ് ജ്വല്ലറി മാനേജിംഗ് ഡയരക്ടര്‍ എം.വി.പ്രതീഷ്, ബിജീഷ്, വസന്ത, ബിജിഷ, ശ്രീപ്രപഞ്ച്, രുദ്രാത്മിക, വ്യാപാരി-വ്യവസായി സംഘടനാ നേതാക്കള്‍, പൗരപ്രമുഖന്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അറ്റ്‌ലസ് ജ്വല്ലറിയുടെ സമൂഹസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.