സംസ്ഥാനത്ത് 519 കോവിഡ് കേസുകള്‍; മാസ്‌ക് ധരിക്കണമെന്ന് ആരോ?ഗ്യ മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 519 പേര്‍ക്ക് കോവിഡ് (Covid 19) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
പ്രായമുള്ളവരും രോഗമുള്ളവരും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണം.
പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.
അടുത്ത ബന്ധുക്കളൊഴികെയുള്ളവര്‍ സന്ദര്‍ശനം ദയവായി ഒഴിവാക്കണം.
ആശുപത്രികളില്‍ ഉള്‍പ്പെടെ രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ വ്യപകമായ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതു കൊണ്ടാണ് കൂടുതല്‍ കേസുകള്‍ അറിയുന്നത്.
ആഗോള തലത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് കണ്ടപ്പോള്‍ തന്നെ സംസ്ഥാന തലത്തില്‍ മീറ്റിങ്ങുകള്‍ നടത്തിയിരുന്നു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആഴ്ച 335 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരാഴ്ച പിന്നിട്ടപ്പോള്‍ കേസുകള്‍ 430ല്‍ എത്തി.
പിന്നാലെയാണ് ഇപ്പോള്‍ 519ല്‍ എത്തിയത്.
രണ്ട് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് രോഗ ബാധിതരേറയും ഉള്ളത്.

തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്‍മാരാണ് മരിച്ചത്.
ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്.
മരിക്കുമ്പോള്‍ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
കൊല്ലം തലവൂര്‍ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്‌നങ്ങള്‍ മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാള്‍.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്.
നിലവില്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് കേരളത്തിലാണ്.
മഹാരാഷ്ട്ര (209), ഡല്‍ഹി (104), ഗുജറാത്ത് (83), തമിഴ്‌നാട് (69), കര്‍ണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
അതിനാല്‍ ജാഗ്രത തുടരണം.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചിരുന്നു.
വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.
18 വയസിനു മുകളിലുള്ളവരിലേറെയും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോ?ഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോ?ഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നു ആരോ?ഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.
അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.
ഇടക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകണമെന്നും ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്യുന്നു.

