സി.പി.ഐ കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് ശനിയാഴ്ച്ച തുടക്കമാകും.

പിലാത്തറ: ചണ്ഡീഗഡില്‍ നടക്കുന്ന സി പി ഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള  കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് ശനിയാഴ്ച്ച പിലാത്തറയില്‍ തുടക്കമാകും.

മെയ് 31  ജൂണ്‍ ഒന്ന് എന്നീ രണ്ട് ദിവസങ്ങളിലായി ചെറുതാഴം പിലാത്തറയിലാണ് സമ്മേളനം.

മെയ് 31 ന് ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന വിളംബരജാഥ ചുമടുതാങ്ങിയില്‍ നിന്ന് ആരംഭിച്ച് പിലാത്തറയില്‍ സമാപിക്കും.

തുടര്‍ന്ന് കെ.എ കേരളീയന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം 5 മണിക്ക് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ജൂണ്‍ ഒന്നിന്  വടക്കില്ലം ഗോവിന്ദന്‍നമ്പൂതിരി നഗറില്‍( പിലാത്തറ ഖലീഫ ടര്‍ഫ്) പ്രതിനിധി സമ്മേളനം സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവും എം.പിയുമായ അഡ്വ.പി സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.

സി പി ഐ ജില്ലാസെക്രട്ടറി സി.പി.സന്തോഷ്‌കുമാര്‍, സി.പി.ഷൈജന്‍ എന്നിവര്‍ പങ്കെടുക്കും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 7 ലോക്കലുകളില്‍ നിന്നും രണ്ട് ബ്രാഞ്ചുകളില്‍ നിന്നുമായി 110 പ്രതിനിധികള്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ വി.പരാഗന്‍, കണ്‍വീനര്‍ സി.മോഹന്‍ദാസ്, സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം വേലിക്കാത്ത് രാഘവന്‍, സി.പി.ഐ കല്യാശേരി മണ്ഡലം സെക്രട്ടറി പി.വി.ബാബു രാജേന്ദ്രന്‍, ജില്ലാ കൗണ്‍സില്‍ അംഗം രേഷ്മ പരാഗന്‍, സി.പി.ഐ കല്യാശേരി മണ്ഡലം അസി.സെക്രട്ടറി ജിതേഷ് കണ്ണപുരം എന്നിവര്‍ പിലാത്തറയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.