അഖിലകേരള യാദവസഭ കുറ്റൂര്‍ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് വിതരണവും നാളെ രാവിലെ 10 ന്
കുറ്റൂര്‍: അഖിലകേരള യാദവസഭ കുറ്റൂര്‍ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് വിതരണവും നാളെ രാവിലെ 10 ന് കുറ്റൂര്‍ നാരായണിയമ്മ കോംപ്ലക്‌സില്‍ നടക്കും.
അഖിലേന്ത്യാ യാദവമഹാസഭ സെക്രട്ടെറി രമേഷ് യാദവ് ഓഫീസ് ഉദ്ഘാടനം ചെയ്യും.
കണ്ണങ്ങാട് സംരക്ഷണസമിതി സെക്രട്ടെറി സി.വി.രഞ്ജിത്ത് അധ്യക്ഷത വഹിക്കും.
രാജന്‍ കരിവെള്ളൂര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
യാവസഭ സംസ്ഥാന കമ്മറ്റി ആസ്ഥാന മന്ദിര സമ്മാനക്കൂപ്പണ്‍ വിതരണം പയ്യന്നൂര്‍ താലൂക്ക് തല വിതരണ ഉദ്ഘാടനം യാദവസഭ പയ്യന്നൂര്‍ യൂണിറ്റ് പ്രസിഡന്റ് എം.വി.രാഘവന്‍ നിര്‍വ്വഹിക്കും.
ബാബു കുന്നത്ത്, മണിയറ ചന്ദ്രന്‍, വിജയന്‍ കുത്തൂര്‍, തെക്കടവന്‍ നാരായണന്‍, ബാബു മാണിയൂര്‍, എം.കെ.പ്രേമരാജന്‍, വണ്ണാലത്ത് മാധവന്‍, എം.മുരളീധന്‍, കെ.പി.രാധ എന്നിവര്‍ പ്രസംഗിക്കും. പി.രാഘവന്‍ സ്വാഗതം പറയും.
