രാഹുല്‍ചക്രപാണിക്കെതിരെ പയ്യാവൂരില്‍ കേസ്.

പയ്യാവൂര്‍: രാഹുല്‍ ചക്രപാണിക്കെതിരെ പയ്യാവൂരില്‍ കേസ്.

ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയില്‍ 10 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നാലുപേരില്‍ നിന്നായി 12,40,000 രൂപ തട്ടിയെടുത്തതായ പരാതിയിലാണ് കേസ്.

പയ്യാവൂര്‍ പൊന്നുപറമ്പിലെ ഇടത്തില്‍ വീട്ടില്‍ ഇ.വി.രവീന്ദ്രന്റെതാണ് പരാതി.

2022 നവംബര്‍ 24 മുതല്‍ 2023 സപ്തംബര്‍ 14 വരെയുള്ള കാലയളവിലാണ് തുക കൈപ്പറ്റിയത്.

പണമോ പലിശയോ തിരികെ നല്‍കാതെ വഞ്ചിച്ചതായാണ് പരാതി.