ഭഗവാനേ ഈ പിലാത്തറ ഒന്ന് കഴിഞ്ഞുകിട്ടണേ–ഗതാഗതക്കുരുക്കിലും കെട്ടിട അവശിഷ്ടങ്ങളിലും നിന്ന് തിരിയാനാകാതെ ജനം

പിലാത്തറ: ഇപ്പോള്‍ പയ്യന്നൂരില്‍ നിന്നും തിരിച്ചുമുള്ള യാത്ര
ക്കാരെല്ലാവരും നെഞ്ചില്‍കൈവെച്ച് പ്രാര്‍ത്ഥനയാ് ഈ പിലാത്തറ ഒന്ന് കഴിഞ്ഞുകിട്ടേണമേ- തലങ്ങും വിലങ്ങും നിര്‍ത്തിയിട്ട വാഹനങ്ങള്‍.

റോഡ് വശങ്ങള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്ന യന്ത്രകൈകളും പൊടിപടലവും.

പിലാത്തറ ടൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പ് മുട്ടുകയാണ്. കാലത്തും വൈകീട്ടും പിലാത്തറ ജംഗ്ഷനില്‍ വാഹനങ്ങളും കാല്‍നടക്കാരും ഗതാഗതകുരുക്കിന്റെ തീവ്രതയിലകപ്പെടുകയാണ്.

പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡ് അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടതോടെയാണ് ദുരിതം കൂടിയത്.

പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള ദീര്‍ഘദൂര ഹെവി വാഹനങ്ങളടക്കം പിലാത്തറ ടൗണ്‍ തളിപ്പറമ്പ് വഴി തിരിച്ച് വിട്ടതോടെ പിലാത്തറ ദേശീയപാതയില്‍ ഇടതടവില്ലാതെ വാഹനങ്ങളുടെ ക്യൂവാണ്.

ജംഗ്ഷനെന്ന നിലയില്‍ മാതമംഗലം ഭാഗത്തു നിന്നും പഴയങ്ങാടി ഭാഗത്തു നിന്നുമുള്ള വാഹനങ്ങള്‍ ദേശീയപാതയിലേക്ക് കയറാന്‍ നീണ്ട കാത്തിരിപ്പ് വേണ്ടി വരുന്നു.

അത് ടൗണിലും വാഹനത്തിരക്കിന് കാരണമാകുന്നു. ടൗണില്‍ ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

ദേശീയപാതക്കായി ഏറ്റെടുത്ത ബസ് സ്റ്റാന്റ് വ്യാപാര സമുച്ചയം അടക്കമുള്ള വന്‍ കെട്ടിടങ്ങള്‍ ജെ.സി.ബി.യുടെയും

യന്ത്രസഹായത്തോടെയും പൊളിച്ച് മാറ്റുന്നതുമൂലം കോണ്‍ക്രീറ്റ് കഷ്ണങ്ങളും പൊടിശല്യവും കാരണം പൊതുജനങ്ങള്‍ നടന്ന് നീങ്ങാന്‍ പറ്റാതെ വിഷമിക്കുകയാണ്.