ഭാര്യയുടെ പരാതിയില്‍ അഴീക്കേട് സ്വദേശിയായ ഭര്‍ത്താവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി തിരിച്ചുനല്‍കാതെ ശാരീരികവും മാനസികവും ഉപദ്രവിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പാലകുളങ്ങര ബൈത്തു റഹീബില്‍ ഉമ്മര്‍കുട്ടിയുടെ മകള്‍ പി.പി.നഫീസത്തിന്റെ(33)പരാതിയിലാണ് കേസ്.

ഭര്‍ത്താവ് അഴീക്കോട് ചെമ്മരശ്ശേരിപ്പാറ മഫാസ് വീട്ടില്‍ ഫഹീം ചേമ്പന്‍കുഞ്ഞിപ്പുരയില്‍(40) ബന്ധുക്കളായ നഫീസ(55), ഫഹ്മിന(34), മുസമ്മില്‍ പള്ളിമൂപ്പന്റവിട(65) എന്നിവര്‍ക്കെതിരെയാണ് കേസ്.

2024 ഏപ്രില്‍ 26 ന് വിവാഹിതരായ ഇരുവരും പാലകുളങ്ങരയിലെ വീട്ടിലും അഴീക്കോട്ടെ ഭര്‍തൃവീട്ടിലും താമസിച്ചുവരുന്നതിനിടെയാണ് സ്വര്‍ണ്ണഭരണങ്ങള്‍ കൈക്കലാക്കിയതെന്നാണ് പരാതി.