ക്വിറ്റിന്ത്യാ സമരത്തിന്റെ 83-ാം വാര്‍ഷികം-യൂത്ത് കോണ്‍ഗ്രസ്(എസ്)യുവതാ മുന്നേറ്റ റാലി നാളെ പയ്യന്നൂരില്‍

പയ്യന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് എസ് ക്വിറ്റിന്ത്യാ സമരത്തിന്റെ 83-ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കും.

യൂത്ത് കോണ്‍ഗ്രസ് എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യ സമരഭൂമിയായ പയ്യന്നൂരില്‍ വെച്ച് ആഗസ്റ്റ് – 9 ന് നാളെ പരിപാടി നടക്കുക.

ഇതിന്റെ ഭാഗമായി ‘കാവിവല്‍ക്കരണമല്ല ദേശിയവല്‍ക്കരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചുകൊണ്ട് യുവതാ മുന്നേറ്റ റാലി സംഘടിപ്പിക്കുന്നു.

പരിപാടികള്‍ രാവിലെ 10 മണിക്ക് യൂത്ത് കോണ്‍ഗ്രസ്്-എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ യുവജനസംഘടനാനേതാക്കളായ എം.വിജിന്‍.എം.എല്‍.എ (ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്),

കെ.ഷാജഹാന്‍ (എ.ഐ.വൈ.എഫ്. സംസ്ഥാന ജോ.സെക്രട്ടറി) എന്നിവര്‍ പ്രസംഗിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ.കെ.ജയപ്രകാശ്,

അഷറഫ് പിലാത്തറ,

പി.ജയന്‍, എന്‍.സി.ടി.ഗോപികൃഷ്ണന്‍,

പി.പി.രണ്‍ദീപ് എന്നിവര്‍ പങ്കെടുത്തു.