കോടതിയില്‍ കക്ഷിയുടെ ബഹളവും പരാക്രമവും.ഒടുവില്‍ പോലീസ് കസ്റ്റഡിയില്‍

തലശ്ശേരി: കുടുംബ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് എത്തിയ ആള്‍ കോടതിക്കകത്തും പുറത്തും പരാക്രമം നടത്തി.

കോടതി നടപടികള്‍ തടസപ്പെടുമെന്ന അവസ്ഥവന്നതിനെ തുടര്‍ന്ന് പോലീസ് എത്തി ആളെ കസ്റ്റഡിയില്‍ എടുത്തതോടെ രംഗം ശാന്തമായി. 

ഭാര്യയുമായി അകന്ന് കഴിയുന്ന യുവാവ് കുട്ടിയെ ഇന്ന് കുടുംമ്പ കോടതി മുമ്പാകെ ഹാജരാക്കുമെന്ന് കരുതിയാണത്രെ കോടതിയില്‍ എത്തിയത്.

എന്നാല്‍ കുട്ടിയെ കോടതി ഹാളിലോ, പുറത്തോ കാണാത്തതിനെ തുടര്‍ന്നാണ് ബഹളം ആരംഭിച്ചത്.

കോടതി നടപടികള്‍ തുടങ്ങുന്നതിന് ഏതാനും മിനുട്ടുകള്‍ക്ക് മുമ്പേയാണ് പരാക്രമവും ബഹളവും നടന്നത്.

കുടുംബ കോടതി ജഡ്ജ് എം.തുഷാര്‍ ചേമ്പറില്‍ ഇരുന്ന് മറ്റ് നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

ബഹളം കേട്ട് കോടതി ജീവനക്കാരും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഗണ്‍മാന്‍മാരും മറ്റും സ്ഥലത്തെത്തി ഇയാളെ തലശ്ശേരി പോലീസിന് കൈമാറുകയാണുണ്ടായത്.

കോടതി ജീവനക്കാര്‍ക്ക് നേരെയും ഇയാള്‍കയ്യേറ്റ ശ്രമം നടത്തിയതായും ആരോപിക്കുന്നുണ്ട്.

മട്ടന്നൂര്‍ വായാന്തോട് സ്വദേശിയായ ഷാജുവിനെയാണ് തലശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

മിലിട്ടറി സര്‍വ്വീസില്‍ നിന്നും വിരമിച്ച ആളാണ് ഷാജു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണോ എന്നും സംശയിക്കുന്നുണ്ടത്രെ.