തളിപ്പറമ്പ് താലൂക്കിലെ പട്ടയഭൂപ്രശ്നം: അവലോകന യോഗം നാളെ-മന്ത്രി എം.വി.ജി പങ്കെടുക്കും-
തളിപ്പറമ്പ: തളിപ്പറമ്പ് താലൂക്കിലെ വിവിധ പട്ടയ-ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പങ്കെടുത്തുകൊണ്ട് ഡിസംബര്‍ 29ന് ബുധനാഴ്ച്ച 10.30 ന് തളിപ്പറമ്പ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

യോഗത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഐഎഎസ് പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ,ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണം.
പട്ടയ പ്രശ്നങ്ങളുടെ സമഗ്ര പട്ടിക തയ്യാറാക്കുന്നതിനും, നിലവിലുള്ള ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം നല്കാന് കഴിയാത്തതും എന്നാല്‍ സ്വന്തമായി ഭൂമിയില്ലാത്ത പാവപ്പെട്ട ജനവിഭാഗങ്ങളുടെ പട്ടയ പ്രശ്നം സംബന്ധിച്ച വിവരശേഖരണവും അത് പരിഹരിക്കുന്നതിനുള്ള നടപടികളുമാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
