തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രസന്നിധിയില്‍ ഭക്തജന കൂട്ടായ്മ നാളെ ആഗസ്റ്റ് 31 ന്.
തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രസന്നിധിയില്‍ ഭക്തജന കൂട്ടായ്മ നാളെ ആഗസ്റ്റ് 31 ന് നടക്കും.
അതിപ്രാചീനമായി നിലനിന്നിരുന്നതും കാലപ്രവാഹത്താല്‍ പൂര്‍ണമായും നശിച്ചു പോയതുമായ തളിപ്പറമ്പ് നഗര ഹൃദയത്തിലെ ഭദ്രകാളി ക്ഷേത്രത്തെ ദേശക്ഷേത്രം എന്ന നിലയില്‍ ഉയര്‍ത്തി കൊണ്ടു വരേണ്ടതുണ്ട് എന്ന് അഷ്ടമംഗല്യ പ്രശ്നവിധിയില്‍ കണ്ടത് പ്രകാരമാണ് ഭക്തജനകൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ക്ഷേത്രനിര്‍മാണം ദ്രുതഗതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി നാളെ (31.08.2025 ഞായറാഴ്ച) രാവിലെ 9 മണിക്ക് തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്ര സന്നിധിയിലാണ് ഭക്തജന കൂട്ടായ്മ.
തളിപ്പറമ്പിലും പരിസരപ്രദേശത്തുമുള്ള ഭക്തജനങ്ങള്‍ക്ക് ഏറെ സന്തോഷകരമായ ഈ പ്രവര്‍ത്തിയില്‍ ഭാഗവാക്കാവുവാന് എല്ലാ ഭക്തജനങ്ങളും നാളെ ക്ഷേത്രസന്നിധിയിലേക്ക് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തളിപ്പറമ്പിലും പരിസരപ്രദേശത്തുമായി അറിയപ്പെടുന്ന ഒരു ഭദ്രകാളി ക്ഷേത്രം ഇല്ലാത്തതിന്റെ ന്യൂനത പൂര്‍വ്വകാലത്ത് കോടല്ലൂര്‍ ഇല്ലക്കാര് ആരാധിച്ചിരുന്ന ഈ ഭദ്രകാളി ക്ഷേത്രം പുനര്‍നിര്‍മാണം നടക്കുന്നതോടുകൂടി പരിഹരിക്കപ്പെടുകയാണ്.
ക്ഷേത്രനിര്‍മ്മാണത്തില്‍ സഹകരിക്കുന്നതിന് വേണ്ടി എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ടാണ് ഭക്തജനകൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ പി ഗംഗാധരന്, ടി മോഹനന്, യു ശശീന്ദ്രന്, എം.രാജലക്ഷ്മി, ശ്രീകല ഗോപിദാസ് എന്നിവര്‍ അറിയിച്ചു
