തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭക്തജന കൂട്ടായ്മ സംഘടിപ്പിച്ചു
തളിപ്പറമ്പ്: ശ്രീഭഗവതി ക്ഷേത്രസന്നിധിയില്‍ പുതുതായി നിര്‍മ്മിക്കുന്ന ഭദ്രകാളിയുടെ ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദ് നിലവിളക്ക് തെളിയിച്ച് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ പ്രാധാന്യത്തെപറ്റി അദ്ദേഹം പ്രഭാഷണം നടത്തി.
നിലവിലുള്ള ക്ഷേത്ര ചരിത്രം എ.കെ.രഘുനാഥന്‍ വിശദീകരിച്ചു.
ക്ഷേത്രം ഭാരവാഹികളായ യു.ശശീന്ദ്രന്‍, പി ഗംഗാധരന്‍, കെ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനുള്ള പ്രവര്‍ത്തനത്തിനായി 78 അംഗ നവീകരണ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികളായി എ.കെ.രാജന്‍(പ്രസിഡന്റ്), പി.വി.ലക്ഷ്മണന്‍, എം.രാജലക്ഷ്മി(വൈസ് പ്രസിഡന്റുമാര്‍), എം.ജി. രാജീവന്‍(ജന.സെക്രട്ടറി, കെ.പി.രാജീവന്‍, സിന്ധു വിനോദ്(ജോ.സെക്രട്ടെറിമാര്‍), ശ്രീകലാ ഗോപിദാസ്(ഖജാന്‍ജി)എന്നിവരെ തിരഞ്ഞെടുത്തു.
